കുട്ടിക്കാലത്തെ നല്ല ഓർമകളിൽ ചിലത് സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നതുമായി ബന്ധപെട്ടായിരുന്നു. ബാക്കി വരുന്ന പൈസയ്ക്ക് മിഠായി വാങ്ങാം എന്നതായിരുന്നു അതിന്റെ ഒരു പ്രധാന കാരണം. ശങ്കരപിള്ള അങ്കിളിന്റെയും (എന്തുകൊണ്ടാണ് അങ്കിൾ എന്നൊക്കെ നാട്ടുമ്പുറത്ത്കാരനായ ഒരു സാധാരണ കുട്ടിയെക്കൊണ്ട് വിളിപ്പിച്ചതെന്നു എനിക്കിന്നും അറിഞ്ഞ്കൂടാ) ആലുമ്മൂട്ടിലെ പപ്പയുടേയും ഒക്കെ കടയിലെ നാരങ്ങ മിഠായിയുടെയും ഗ്യാസ് മിഠായിയുടെയും ഒക്കെ രുചി വീണ്ടും കടയിൽ പോവാൻ പ്രേരിപ്പിക്കുന്നതായിരുന്നു.
ചില്ലറ ക്ഷാമം വൈദ്യുതി ക്ഷാമത്തെക്കാൾ ഭീകരമായ ഒരു യാതാർത്ഥ്യം ആണ്. ആരുടേയും കൈയിൽ ചില്ലറയില്ല. ചില്ലറയില്ലാതെ ഒരു വഴിക്കിറങ്ങിയാലോ? ആരുടെയെല്ലാം വായിൽ നിന്ന് ചീത്ത കേൾക്കണം. ബസുകാരനിൽ നിന്ന്, പച്ചക്കറിക്കാരൻ, പാൽക്കാരൻ, ഓട്ടോക്കാരൻ, റെയിൽവേ ടിക്കറ്റ് കൌണ്ടെറിൽ ഇരിക്കുന്ന സാർ എന്ന് വേണ്ട കണ്ടും കേട്ടും കേൾക്കാതെയും ഒരു കാര്യവുമില്ലാതെ കൈയും കെട്ടി നിൽക്കുന്നവൻ വരെ കിട്ടുന്ന സന്ദർഭം പാഴാക്കില്ല. ചത്ത് മണ്ണടിഞ്ഞ അപ്പൻ കുഴിയിൽ നിന്നെഴുന്നേറ്റു വന്ന് അപ്പനെ പറയിക്കാൻ ഉണ്ടായവനെ എന്ന് പറയിക്കണ്ടായല്ലോ എന്ന് കരുതി ബാക്കി വേണ്ടെന്ന് വെക്കും. പുളിച് തികട്ടിയതെല്ലാം കേൾക്കുമ്പോൾ തോന്നും ചില്ലറ കൈയിലില്ലാത്ത ഒരേ ഒരാൾ ഞാൻ മാത്രമാണെന്ന്.

ദോഷം പറയരുതല്ലോ, ബാക്കി ചോദിക്കുമ്പോൾ മാത്രമേ ഇത്തരം പുലഭ്യവും ഉപദേശങ്ങളും ഉണ്ടാകാറുള്ളൂ. ബസുകാരന്റെ കൈയിൽ 9 രൂപയുടെ ടിക്കെറ്റ് എടുത്തിട്ട് 10 രൂപ കൊടുത്താൽ, ടിക്കെറ്റ് മാത്രം തന്ന് അദ്ദേഹം അടുത്തയാളുടെ അടുക്കലേക്ക് വെക്കം നീങ്ങും. 1 രൂപ ബാക്കി ചോദിച്ചാൽ 4 രൂപ അയാൾക്ക് കൊടുക്കാമെങ്കിൽ 5 രൂപ തരാം എന്ന് പറയും. 4 രൂപ ചില്ലറയില്ലാത്ത നിസ്സഹായകൻ ആകയാൽ 1 രൂപ പോകട്ടെ എന്ന് വെക്കും.അതും കൂടാതെ ഇറങ്ങും വഴിയിൽ ചില്ലറയില്ലാതെ വീട്ടിൽ നിന്നിറങ്ങിയവർക്കുള്ള പുലഭ്യം മുഴുവൻ കണ്ടക്ടറിൽ നിന്നും ദാനമായി ലഭിക്കുകയും ചെയ്യും. അത് കേട്ട് 6 രൂപയുടെ ടിക്കെറ്റെടുത്ത് 50 രൂപക്കെടുത്ത ഹതഭാഗ്യൻ ബാക്കി കിട്ടിയ 40 രൂപ തന്നെ മഹാ ഭാഗ്യം എന്ന് കരുതി മിണ്ടാതിരിക്കും.
10 ന് താഴെയുള്ള സകല ചില്ലറകളും നാട്ടുകാർ ഭിക്ഷയായി കരുതുവാൻ ശീലിച്ചു കഴിഞ്ഞു.
ഈയിടെ പാളയത്ത് നിന്ന് ജനറൽ ഹോസ്പിറ്റൽ വരെ ഓട്ടോ പിടിച്ചു. 22 രൂപ മീറ്റെറിൽ ആയതുകൊണ്ട് 30 രൂപ കൊടുത്തു. 2 രൂപ വേണ്ടെന്നു വെക്കാനുള്ള മഹാമാനസ്കതയില്ലാത്ത ഓട്ടോക്കാരൻ എന്നാ മാന്യ ദേഹം ഒന്നും മിണ്ടാതെ ഓട്ടോ വട്ടം എടുത്ത് അയാളുടെ വഴിക്ക് പോയി.ഞാൻ കൊടുക്കേണ്ട 2 രൂപയോ അയാൾക്ക് അധികം കിട്ടിയ 8 രൂപയോ വലുതെന്ന വർണ്യത്തിലാശങ്ക ഉത്പ്രേക്ഷാഖ്യാലംകൃതി.
രാവിലെ ബ്രേക്ക് ഫാസ്റ്റ് വാങ്ങുവാൻ ഹോട്ടലിൽ പോയി 55 രൂപ ബിൽ ആയത് കൊണ്ട് 100 രൂപ കൊടുത്തു. 5 രൂപയുണ്ടോ എന്ന് അയാൾ എന്നോട് ചോദിച്ചു. രാവിലെ ഞാനെവിടെ നിന്നാ ചില്ലെറയുണ്ടാക്കി കൊണ്ട് വരുന്നത് എന്ന് മുഖത് നോക്കി പറഞ്ഞപ്പോൾ ഞാൻ കരുതി അങ്ങനെ 5 രൂപ അയാൾക്ക് വെറുതെ കൊടുക്കേണ്ടെന്ന്. പോക്കെറ്റിൽ തപ്പിയപ്പോൾ 2 രൂപയുടെ ഒരു തുട്ട്, 1 രൂപയുടെ 2 തുട്ട്, ഒരു 50 പൈസ ഇത്രയും കിട്ടി. 4 രൂപ 50 പൈസ അയാളുടെ മേശപ്പുറത്തേക്ക് ഇട്ടു. അയാള് പറഞ്ഞു - "വേണ്ട" അയാൾ 45 രൂപ എനിക്കെടുത്ത് നീട്ടി. ഇത്ര ക്ഷണത്തിൽ അയാൾ ചില്ലറ സംഘടിപ്പിച്ചു. 50 പൈസ നഷ്ടമാകുന്ന ആളിന്റെ വേദന എനിക്ക് മനസിലായി.
സ്ഥിരമായി ചില്ലറയ്ക്ക് പകരം മിഠായി തരുന്ന ഒരു കച്ചവടക്കാരാൻ Dehradun -ൽ ഉണ്ടായിരുന്നു. സംശയിക്കേണ്ട, ആൾ മലയാളി തന്നെ. 497 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപയുടെ നോട്ട് കൊടുത്ത ആളിന് പതിവുപോലെ അദ്ദേഹം 3 മിഠായി എടുത്ത് നീട്ടി. വളരെ മാന്യനായ അദ്ദേഹം, പോക്കെറ്റിൽ നിന്നും 7 മിഠായി കച്ചവടക്കാരന് കൊടുത്ത് 10 രൂപ വാങ്ങിയെടത്ത് കഥയ്ക്ക് ശുഭാന്ത്യം.

ശരിയാണ്. ഇതിപ്പോ എല്ലാര്‍ക്കും ഒരു ശീലമായി
ReplyDelete